Posts

ദേ ജാ വു

അന്നൊരു അവധി ദിവസം ആയിരുന്നു.അത് കൊണ്ട് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ ഉറങ്ങി തകർക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ഉറക്കത്തിൽ ഒരു ദു:സ്വപ്നം കണ്ടു, എന്റെ കൂട്ടുക്കാരോടൊത്ത് ഒരു കുളത്തിന്റെ പടവിൽ ഇരിക്കുകയാണ്.ഞങ്ങൾ മൂന്ന് പേരുണ്ട്. പല തള്ളുകളും അടിക്കുന്നുണ്ട് പരസ്പരം. അതിനിടയിൽ പ്രധാന തള്ളിസ്റ്റായ യദു ഒരു തള്ള് കഥ പറഞ്ഞു. "എടാ മച്ചാന്മാരെ.. ങ്ങക്ക് ഈ കൊളത്തിന്റെ കഥ വല്ലോം അറിയാമോ..? ഏകദേശം 20 വർഷം മുന്നേ ഒരു ചെറിയ ആൺകുട്ടി ഈ കൊളത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്.. " ഞങ്ങൾ പറഞ്ഞു "സ്വാഭാവികം..കൊളത്തിൽ പിന്നെ ആരും തൂങ്ങി മരിക്കില്ലല്ലോ.... " അവൻ തുടർന്നു.. " എടാ.. സത്യാടാ.. തള്ളീതല്ല... അത് മാത്രല്ല ചെങ്ങായിമാരെ.. ഓനെ ഇവിട പലരും കണ്ടിരിക്ക്ണ്. അതോണ്ട് ഈ സ്ഥലം അത്ര safe അല്ലാട്ടാ.. " ഞങ്ങൾ അത് കേട്ട് പൊട്ടി ചിരിക്കുന്നതിനിടയിൽ എന്റെ ഒപ്പം ഉള്ള രണ്ട് പേരുടെയും ഏതോ ഒരു Friend ബൈക്കിൽ വന്ന് അവരെ വിളിച്ചു കൊണ്ട് പോയി.. അവർ കുറച്ച് മാറി നിന്ന് എന്തോ പറയുന്നുണ്ട്. ഞാൻ അതും ശ്രദ്ധിച്ചു അങ്ങനെ ഇരുന്നു. അതിനിടയിൽ ആരോ ശ്.... ശ്.... എന്ന് വിളിക്കുന്ന കേട്ടു... ...

ഇരയുടെ അവസാന ഉരുള

കണ്ണ് പാതിയെ തുറക്കാൻ ആകുന്നുള്ളു. വിശപ്പ് ശരീരത്തെ കീഴടക്കുന്ന പോലെ... ഏതോ ഒരു നഗരത്തിലെ വഴിവക്കിൽ ഇന്നലെ രാത്രി തൊട്ട് കിടക്കുന്നതാണ്.കാലിലെ വ്രണം ഒന്നനങ്ങാൻ പോലും സമ്മതിക്കുന്നില്ല.അരികത്തു വെച്ചിട്ടുള്ള പിച്ചള പാത്രത്തിൽ നാണയ തുട്ടുകൾ ഇടക്ക് കിലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട്.എന്നാൽ അതിനു പകരം ഇത്തിരി ഭക്ഷണം തരാൻ പറയണം എന്നുണ്ടെങ്കിലും ഒച്ച പുറത്തു വരുന്നില്ല... ഈശ്വരാ....ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... ഭിക്ഷയെടുത്തു ജീവിച്ചു എന്നതോ..... ചിന്തകൾക്കിടെ ഒരു കുഞ്ഞു പെൺശബ്ദം കാതിൽ കേൾക്കുന്ന പോലെ തോന്നി.ഭക്ഷണം വല്ലതും വേണോ എന്നാണ് അതെന്നു മനസ്സിലാക്കി.ആ നിമിഷത്തിൽ ക്ഷീണം ഒന്നും കണക്കാക്കാതെ വേണം എന്ന തരത്തിൽ ഒന്ന് ആംഗ്യം കാണിച്ചു.ഇപ്പോഴത്തെ ആവശ്യവും അതായിരുന്നല്ലോ... ശേഷം മുന്നിൽ കണ്ട ആ കുഞ്ഞു മുഖം നേരത്തെ ദൈവത്തോട് ചോദിച്ച തെറ്റിനെ ചൂണ്ടി കാട്ടി തരുന്ന പോലെ തോന്നി.. അതെ.. ആ തെറ്റ് ഇത് തന്നെ.. അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അതിനെ അന്ന് ചെയ്തത് ഓർത്തപ്പോൾ ശരീരം മരവിക്കുന്ന പോലെ തോന്നി.എന്നാൽ പേടി കൊണ്ടോ എന്തോ അവൾ ആരോടും ഒന്നും പറഞ്ഞില്ല....

പാവ കച്ചവടക്കാരൻ

പാവ കച്ചവടക്കാരൻ അയാൾ ഉണ്ടാക്കുന്ന പാവകൾ അത്രയും പേടിപെടുത്തുന്നതായിരുന്നു. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഭംഗിയുള്ള സാധാരണ പാവകളെ ഉണ്ടാക്കാൻ ആവുന്നില്ല.കടയിൽ പാവയെ വാങ്ങാൻ വരുന്ന കുട്ടികൾ പേടിപ്പെടുത്തുന്ന ഇത്തരം പാവകളെ കണ്ട് പേടിച്ചു പാവയെ വാങ്ങാതെ പോകുന്നത് പതിവായി.. നാട്ടുകാർ തന്നെ അടക്കം പറഞ്ഞു.. "അയാൾക്ക് ഭ്രാന്തുണ്ടോ ഇങ്ങനെ ഉള്ള പാവകളെ ഉണ്ടാക്കാൻ.. കുട്ടികൾ പേടിക്കില്ലെ... "എന്നൊക്കെ..  ഒടുവിൽ അയാളുടെ കൂട്ടുകാരനോട് തന്റെ നിസ്സഹായാവസ്ഥ അയാൾ വിവരിച്ചു..  " എന്നെ കൊണ്ട് പറ്റുന്നില്ല.ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. നല്ല ഒരു പാവയെ എങ്കിലും ഉണ്ടാക്കാനായി..പക്ഷെ അവസാനം ചെന്നെത്തുന്നത് ഇത്തരം ഭയപ്പെടുത്തുന്ന ഒരു പാവയായിട്ടാണ്.. ഞാൻ ആത്മഹത്യയുടെ വക്കിലാണ്.. ജീവിതം തന്നെ വഴിമുട്ടി. അഷ്ടിക്ക് വകയില്ല.. ഈ പാവകളെ വിറ്റു വേണം വീട്ടു ചിലവ് നടത്താൻ.. " അയാളുടെ ഈ അവസ്ഥ കണ്ട് കൂട്ടുക്കാരൻ ഒരു വൈദികനെ പറ്റി പറഞ്ഞു കൊടുത്തു. ഇത്തരം വിശ്വാസങ്ങൾ ഏതുമില്ലെങ്കിലും അവസാന മാർഗം എന്ന നിലക്ക് അയാൾ വൈദികനെ ചെന്ന് കാണാൻ തീരുമാനിച്ചു. വിവരങ്ങൾ കൃത്യമായി കേട്ട വൈദികൻ അയാളുടെ കടയിൽ വന്ന് ...

വാതുക്കല് വെള്ളരി പ്രാവ്....

Image
"വാതുക്കല് വെള്ളരി പ്രാവ്..  വാക്ക് കൊണ്ട് മുട്ടണ് കേട്ട്.."  Yes.. Addicted... 🤩 അനുഗൃഹീത ശബ്ദം.. നിത്യ മേമൻ, അർജുൻ കൃഷ്ണ, സിയ ഉൾ ഹഖ് ന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... രണ്ട് വരിയിലൊക്കെ ഞെട്ടിച്ചു കളയും... അത് സിനിമ മുഴുവൻ ഇങ്ങനെ കേക്കല്ലേ... 🤩😘 തുറന്ന് പറയട്ടെ.. ഷാഫി കൊല്ലത്തിനോട് ഇപ്പോഴാ ഒരു ഇഷ്ടം തോന്നുന്നത്... പൈങ്കിളി album വെറുപ്പിക്കൽസ് ആയി നടന്നിരുന്ന കക്ഷി രണ്ട് Lines ഉള്ളു എങ്കിലും കിടു ആയി എഴുതി.. 🥰👌 പിന്നെ ഹരിയേട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ...അതൊരു ജിന്നാണ്    🤩👌 നിത്യ മേമൻ.. Details ഒക്കെ പാടുന്നത് കേക്കാൻ വല്ലാത്ത feel ആണ് ..പറയാതെ വയ്യ....Especially അനുപല്ലവിയിലെ നീയെന്ന റൂഹ്.. റൂഹ്.. എന്നതിലെ അവസാനത്തെ Minute detail.. ഉഫ്.. അതൊരു ഫീൽ തന്നെ ആണ്.. ശ്രേയ ഘോഷാൽ എവിടെയൊക്കെയോ.. 🤩🥰👌 അർജുൻ കൃഷ്ണ....മുത്താണ്.. ഈ പാട്ടിലെ High Note touch ചെയ്യുന്നതിൽ പുള്ളിയുടെ Improvisation കൊടുക്കുന്ന ഒരു portion ഉണ്ട്.. ചരണത്തിലെ Same Portion ൽ."ജിന്ന് പള്ളി മുറ്റത്ത് വന്നേ"   ..  എന്നതിലെ High note Touch ചെയ്യുന്നത്   ഓഹ്.. Addict...