ദേ ജാ വു

അന്നൊരു അവധി ദിവസം ആയിരുന്നു.അത് കൊണ്ട് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ ഉറങ്ങി തകർക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം.

ഉറക്കത്തിൽ ഒരു ദു:സ്വപ്നം കണ്ടു,

എന്റെ കൂട്ടുക്കാരോടൊത്ത് ഒരു കുളത്തിന്റെ പടവിൽ ഇരിക്കുകയാണ്.ഞങ്ങൾ മൂന്ന് പേരുണ്ട്. പല തള്ളുകളും അടിക്കുന്നുണ്ട് പരസ്പരം. അതിനിടയിൽ പ്രധാന തള്ളിസ്റ്റായ യദു ഒരു തള്ള് കഥ പറഞ്ഞു.

"എടാ മച്ചാന്മാരെ.. ങ്ങക്ക് ഈ കൊളത്തിന്റെ കഥ വല്ലോം അറിയാമോ..? ഏകദേശം 20 വർഷം മുന്നേ ഒരു ചെറിയ ആൺകുട്ടി ഈ കൊളത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്.. "

ഞങ്ങൾ പറഞ്ഞു "സ്വാഭാവികം..കൊളത്തിൽ പിന്നെ ആരും തൂങ്ങി മരിക്കില്ലല്ലോ.... "

അവൻ തുടർന്നു.. " എടാ.. സത്യാടാ.. തള്ളീതല്ല... അത് മാത്രല്ല ചെങ്ങായിമാരെ.. ഓനെ ഇവിട പലരും കണ്ടിരിക്ക്ണ്. അതോണ്ട് ഈ സ്ഥലം അത്ര safe അല്ലാട്ടാ.. "

ഞങ്ങൾ അത് കേട്ട് പൊട്ടി ചിരിക്കുന്നതിനിടയിൽ എന്റെ ഒപ്പം ഉള്ള രണ്ട് പേരുടെയും ഏതോ ഒരു Friend ബൈക്കിൽ വന്ന് അവരെ വിളിച്ചു കൊണ്ട് പോയി.. അവർ കുറച്ച് മാറി നിന്ന് എന്തോ പറയുന്നുണ്ട്. ഞാൻ അതും ശ്രദ്ധിച്ചു അങ്ങനെ ഇരുന്നു. അതിനിടയിൽ ആരോ ശ്.... ശ്.... എന്ന് വിളിക്കുന്ന കേട്ടു... വിളി കേട്ട ഭാഗത്തേക്ക്‌ ചുമ്മാ ഒന്ന് പതുക്കെ നോക്കി... എന്റെ ഇടത് ഭാഗത്തായി കുറച്ച് വിട്ട് ഒരു ചെറിയ ആൺകുട്ടി എന്നെ നോക്കി ഇരിക്കുന്നു.. ആ രൂപം കണ്ട് എന്റെ പാതി ജീവൻ പോയ പോലെയായി...അവന് കണ്ണുകൾ ഇല്ലായിരുന്നു.. കറുത്ത രണ്ട് തുളകൾ മാത്രം.. എല്ലുകൾ കാണുന്ന, മീൻ കൊത്തിയ പാതിയായ ശരീരം.. കൂടുതൽ ഡീറ്റൈൽ അറിയാനാവുന്നതിന് മുൻപേ ഞാൻ പിടഞ്ഞെണീറ്റു... ആകെ വിയർത്തു കുളിച്ചു.. സമയം അപ്പോൾ 11 മണി കഴിഞ്ഞിരുന്നു.. ഞാൻ പ്രാഥമിക കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് ചുമ്മാ ഇരിക്കുന്ന സമയത്ത് എന്റെ രണ്ട് കൂട്ടുക്കാർ വീട്ടിലേക്ക് വന്നു.

"ഡാ.. വാ.. ഒന്ന് കറങ്ങി വരാം.. "


എനിക്കും അതൊരു ആവശ്യമായിരുന്നു..ആ കണ്ട സ്വപ്നം മറക്കാൻ പറ്റുന്നില്ല. ഇവന്മാരോടൊപ്പം ഒന്ന് കറങ്ങിയാൽ ഒരു ആശ്വാസം കിട്ടിക്കോളും എന്ന ചിന്തയിൽ ഞാൻ അവരോടൊത്ത് പുറത്തേക്കിറങ്ങി. കുറെ നടന്നു നടന്നു ഞാൻ പ്ലസ് Two പഠിച്ച ബോയ്സ് സ്കൂളിന്റെ അടുത്തുള്ള ഒരു കുളത്തിന്റെ അടുത്തെത്തി.അപ്പൊ എന്റെ ഒരു Friend പറഞ്ഞു..

"മ്മക്ക് കുറച്ചേരം ഇവിടെരിക്കാഡാ.. വാ.. "

അങ്ങനെ ഞങ്ങൾ മൂന്ന് പേരും അവിടെ ഇരുന്നു.. അങ്ങനെ ഇരുന്ന് പല തമാശകളും പറഞ്ഞു.. കുറച്ച് കഴിഞ്ഞ് ഒരുത്തൻ ഉണ്ട് ആ Subject ഇടുന്നു.."ആ കുളത്തിൽ മുങ്ങി മരിച്ച കുട്ടിയുടെ കഥ.." പക്ഷെ സത്യം പറഞ്ഞാ അപ്പൊ എനിക്ക് ആ സ്വപ്നം ഓർമ വന്നേ ഇല്ല... ഞാൻ ഇവന്മാരോടൊത്ത് സൊറ പറഞ്ഞു പറഞ്ഞു അത് മറന്നു പോയിരുന്നു..

അവിടെ അപ്പൊ നടക്കുന്നതെല്ലാം ആദ്യം ഞാൻ സ്വപ്നത്തിൽ കണ്ടതായിരുന്നു..ഒരു മാറ്റവും ഇല്ലാതെ.. ഓരോ കാര്യവും അത് പോലെ സംഭവിക്കുന്നു.

ഒടുവിൽ സ്വപ്നത്തിൽ കണ്ട പോലെ അവരുടെ കൂട്ടുക്കാരൻ വന്നു.. അവർ സംസാരിക്കുന്നു.....

ആ സമയത്ത് ഞാൻ അവരെ നോക്കി ഇരിക്കുന്ന നേരത്താണ് എനിക്ക് ഞാൻ കണ്ട സ്വപ്നം ഓർമ വന്നത്.. ഞാൻ ചിന്തിച്ചു "ദൈവമേ.. ഇതെന്ത് കഥ.. !!ഇതൊക്കെ ഞാൻ ആ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ അല്ലെ....എന്ത് ചെയ്യും... !!!". സ്വപ്നത്തിന്റെ ബാക്കി ചെയ്യാൻ നിക്കാതെ ഞാൻ വേഗം കുള പടവിൽ നിന്നിറങ്ങി അവന്മാരുടെ അടുത്തോട്ടു പോയി.. അല്ലെങ്കിൽ ഞാൻ ചിലപ്പോ പലതും കാണേണ്ടി വന്നേനെ.. എന്നിട്ട് അവരോട് വർത്തമാനം പറയുന്ന. കണക്കെ ഇങ്ങനെ നിന്നു... ഒടുവിൽ ഞങ്ങൾ അവിടന്ന് പോകാൻ ഒരുങ്ങി.. തിരിച്ചു നടക്കുന്നതിന് ഇടക്ക് ഞാൻ ചുമ്മാ ആ കുളത്തിന്റെ പടവിലേക്ക് ഒന്ന് നോക്കി.

"ആ കുളപടവിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഞാൻ നേരത്തെ കണ്ട ആൺകുട്ടി.. എന്നെ നോക്കി ചിരിച്ചു കൊണ്ട്...."

Comments

Popular posts from this blog

പാവ കച്ചവടക്കാരൻ

ഇരയുടെ അവസാന ഉരുള

വാതുക്കല് വെള്ളരി പ്രാവ്....