ദേ ജാ വു
അന്നൊരു അവധി ദിവസം ആയിരുന്നു.അത് കൊണ്ട് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ ഉറങ്ങി തകർക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ഉറക്കത്തിൽ ഒരു ദു:സ്വപ്നം കണ്ടു, എന്റെ കൂട്ടുക്കാരോടൊത്ത് ഒരു കുളത്തിന്റെ പടവിൽ ഇരിക്കുകയാണ്.ഞങ്ങൾ മൂന്ന് പേരുണ്ട്. പല തള്ളുകളും അടിക്കുന്നുണ്ട് പരസ്പരം. അതിനിടയിൽ പ്രധാന തള്ളിസ്റ്റായ യദു ഒരു തള്ള് കഥ പറഞ്ഞു. "എടാ മച്ചാന്മാരെ.. ങ്ങക്ക് ഈ കൊളത്തിന്റെ കഥ വല്ലോം അറിയാമോ..? ഏകദേശം 20 വർഷം മുന്നേ ഒരു ചെറിയ ആൺകുട്ടി ഈ കൊളത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്.. " ഞങ്ങൾ പറഞ്ഞു "സ്വാഭാവികം..കൊളത്തിൽ പിന്നെ ആരും തൂങ്ങി മരിക്കില്ലല്ലോ.... " അവൻ തുടർന്നു.. " എടാ.. സത്യാടാ.. തള്ളീതല്ല... അത് മാത്രല്ല ചെങ്ങായിമാരെ.. ഓനെ ഇവിട പലരും കണ്ടിരിക്ക്ണ്. അതോണ്ട് ഈ സ്ഥലം അത്ര safe അല്ലാട്ടാ.. " ഞങ്ങൾ അത് കേട്ട് പൊട്ടി ചിരിക്കുന്നതിനിടയിൽ എന്റെ ഒപ്പം ഉള്ള രണ്ട് പേരുടെയും ഏതോ ഒരു Friend ബൈക്കിൽ വന്ന് അവരെ വിളിച്ചു കൊണ്ട് പോയി.. അവർ കുറച്ച് മാറി നിന്ന് എന്തോ പറയുന്നുണ്ട്. ഞാൻ അതും ശ്രദ്ധിച്ചു അങ്ങനെ ഇരുന്നു. അതിനിടയിൽ ആരോ ശ്.... ശ്.... എന്ന് വിളിക്കുന്ന കേട്ടു... ...